ജയം രവി പൊലീസ് വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് അടങ്കമാറ്. സാമൂഹ്യ പ്രതിബന്ധതയുള്ള പൊലീസ് ഉദ്യോഗസ്ഥനായാണ് ജയം രവിയെത്തുന്നത്. ചിത്രം കൈകാര്യം ചെയ്യുന്ന വിഷയത്തെക്കുറിച്ചും മക്കൾക്ക് നൽകിയ ഉപദേശത്തെക്കുറിച്ചും തുറന്നുസംസാരിക്കുകയാണ് ജയം രവി.
''ആണ്‍കുട്ടികളോട് കരയരുതെന്നാണ് സാധാരണ കുടുംബത്തിലെ മുതിർന്നവർ പറഞ്ഞുകൊടുക്കുക. എന്നാൽ പെൺകുട്ടികളെ കരയിപ്പിക്കരുതെന്നാണ് ഞാൻ എന്റെ മക്കളോട് പറയുക. ഇത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. എന്റെ പുതിയ സിനിമയും ഇതേ വിഷയത്തെക്കുറിച്ചാണ് സംസാരിക്കുന്നത്''- ജയം രവി പറയുന്നു.
ഒമ്പതുവയസ്സുകാരൻ ആരവും നാലുവയസ്സുകാരൻ അയനുമാണ് ജയംരവിയുടെ മക്കൾ. കാർത്തിക് തങ്കവേലുവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. റാഷി ഖന്നയാണ് നായിക. പൊൻവണ്ണൻ, ബാബു ആന്റണി, സമ്പത്ത് രാജ്, മുനിഷ് കാന്ത്, അഴകം പെരുമാൾ, മീരാ വാസുദേവൻ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.