ഒരു ലോക്കൽ സൂപ്പർ ഹീറോയായി ദിലീപ് വരുന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ ചിത്രമായ പറക്കും പപ്പന്റെ പോസ്റ്റർ താരം പുറത്തുവിട്ടത്. ഒരു ദിലീപ് ചിത്രത്തിനു വേണ്ട ചേരുവകളെല്ലാം പറക്കും പപ്പനിൽ പ്രതീക്ഷിക്കാമെന്നാണു പോസ്റ്റർ നൽകുന്ന സൂചന. സിനിമയെക്കുറിച്ച് കൂടുതലൊന്നും പറയുന്നില്ല. ഒരു ലോക്കൽ സൂപ്പർ ഹീറോ എന്നാണ് ചിത്രത്തിന്റെ ടാഗ്‌ലൈൻ. കാർണിവൽ മോഷൻ പിക്ചേഴ്സും ഗ്രാൻഡ് പ്രൊഡക്ഷനും ചേർന്നാണ് നിർമാണം. ഇവരുടെ സംരഭത്തിലുള്ള ആദ്യ ചിത്രം കൂടിയാണ് പറക്കും പപ്പൻ. വിയാൻ വിഷ്ണുവാണ് സംവിധാനം.