സമൂഹമാധ്യമങ്ങളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് മാരി 2 വിൽ സായി പല്ലവിയും ധനുഷും തകർത്താടിയ ഡാൻസ് നമ്പർ. റിലീസ് ചെയ്തു മണിക്കൂറുകൾക്കകം തന്നെ ഗാനം ട്രെന്റിങ്ങിൽ ഒന്നാമതെത്തി. 41 ലക്ഷത്തോളം ആളുകളാണു ഇതുവരെ 'റൗഡിബേബി'യുടെ വിഡിയോ യുട്യൂബിൽ കണ്ടത്.
ഇന്ത്യയിലെ ഏതു നടനൊപ്പം നിർത്തിയാലും അവരോടെല്ലാം കിടപിടിക്കുന്ന നൃത്തമാണ് സായ് പല്ലവിയുടേതെന്ന് ആരാധകർ വാഴ്ത്തുന്നു.
അസാധ്യ മെയ്‌വഴക്കത്തോടെയാണു ഇരുവരുടെയും ചുവടുവെപ്പ്. . 'സായ്പല്ലവിയുടെ ഡാൻസ് കാണാൻ വേണ്ടി മാത്രം നിരവധി തവണ ഗാനം കണ്ടു' എന്നാണു ചിലരുടെ കമന്റ്. ഈ വർഷത്തെ മികച്ച ഫാസ്റ്റ് നമ്പറുകളുടെ കൂട്ടത്തിൽ റൗഡി ബേബിയും ഇടംനേടുമെന്ന അഭിപ്രായവും ഉണ്ട്. ഫാസ്റ്റ് നമ്പറിനു വേണ്ട നിറമുള്ള ചേരുവകളോടെയാണ് ഗാനം എത്തിയത്. കളർഫുൾ വേഷങ്ങളിലാണ് ധനുഷും സായ് പല്ലവിയും പ്രത്യക്ഷപ്പെടുന്നത്.
ധനുഷും ദീയും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. യുവൻ ശങ്കർ രാജയാണ് സംഗീതം. ഗാനത്തിന്റെ ലിറിക് വിഡിയോ നേരത്തെ പുറത്തു വന്നിരുന്നു.
2015ൽ പുറത്തിറങ്ങിയ 'മാരി'യുടെ രണ്ടാം പതിപ്പാണ് 'മാരി-2'. ടൊവീനോ വില്ലൻ കഥാപാത്രമായി എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. വരലക്ഷ്മി ശരത്കുമാർ, കൃഷണകുലശേഖരൻ എന്നിവരാണ് മറ്റു അഭിനേതാക്കൾ. ബാലാജി മോഹന്‍ ആണ് സംവിധാനം.