tovino-nivin-pauly-10

നിവിൻ പോളിയുമായി പ്രശ്നങ്ങളുണ്ടെന്ന പ്രചാരണങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് നടൻ ടൊവിനോ തോമസ്. നിവിനുമായി മത്സരമില്ലെന്നും ടൊവിനോ മനോരമ ന്യൂസ് നേരെ ചൊവ്വെയിൽ പറഞ്ഞു. 

 

''ഞാനും നിവിനും ചെയ്യുന്നത് ഒരുപോലെയുള്ള സിനിമകളല്ല. പലതരം സിനിമകളാണ് ഞങ്ങൾ ചെയ്യുന്നത്. ഞങ്ങൾ തമ്മിൽ വലിയ മത്സരമാണ് ഈ രംഗത്ത് നിലനിൽക്കുന്നത് എന്ന് ഞാനും കേട്ടിട്ടുണ്ട്. അത് ശരിയല്ല. നിവിനോട് ചോദിച്ചാൽ അദ്ദേഹവും ഇത് തന്നെയാണ് പറയുക. 

 

ഞങ്ങൾ തമ്മിലെന്തൊക്കെയോ പ്രശ്നങ്ങളുണ്ടെന്നാണ് പലരുടെയും ധാരണ. അടുത്തിടെ തിരുവനന്തപുരത്ത് ലൂസിഫറിന്റെ സെറ്റിൽ വെച്ച് ഞങ്ങൾ കണ്ടിരുന്നു. എന്റെ മുറിയിലായിരുന്നു അദ്ദേഹം. ഞങ്ങൾ ഒരുമിച്ചുള്ള ചിത്രങ്ങൾ പുറത്തുവരാറുണ്ട്. ഇതൊക്കെ കണ്ടിട്ടും ഞങ്ങൾ തമ്മിൽ എന്തൊക്കെയോ പ്രശ്നമുണ്ടെന്ന് വിശ്വസിക്കാനാണ് ആളുകൾക്ക് ഇഷ്ടം. എന്തുകൊണ്ടാണ് ഇതെന്ന് അറിയില്ല. 

 

സിനിമയിൽ ആരോടും മത്സരിക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. മത്സരിക്കാൻ വേണ്ടി ഒരു സിനിമയിൽ അധികമായി എന്തുചെയ്യാൻ കഴിയും.? എന്തായാലും ഒരു കഥാപാത്രത്തിന് വേണ്ടി ഞാനെന്റെ 100 ശതമാനം നൽകും, പരമാവധി ചെയ്യും. അതല്ലാതെ മത്സരിക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല''- ടൊവിനോ പറഞ്ഞു.

 

വിഡിയോ കാണാം: