വാനോളം പ്രതീക്ഷകൾ ഉളള ചിത്രമാണ് ശെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന എൻജികെ. ചിത്രം ഒരു പൊളിറ്റിക്കൽ ത്രില്ലറാകുമെന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന സൂചനയും. കാകും മുന്നേട്ര കഴകം പാര്‍ട്ടിയുടെ സംസ്ഥാന യൂത്ത് വിംഗ് പ്രസിഡന്റ് എന്‍ജെ കുമാരന്‍ എംഎല്‍എ ആയാണ് സൂര്യ വേഷമിടുന്നത്. എൻജികെയുടെ ചിത്രീകരണം കഴിഞ്ഞ ദിവസമാണ് ചെന്നൈയിൽ പൂർത്തിയായത്. ചിത്രീകരണം കഴിഞ്ഞു മടങ്ങവേ ഈ ചിത്രത്തിൽ പ്രവർത്തിച്ച നൂറ്റി ഇരുപതിൽ പരം അണിയറ പ്രവർത്തകർക്ക് ഒരോ പവൻ സ്വർണനാണയങ്ങൾ സമ്മാനമായി നൽകിയാണ് സൂര്യ എല്ലാവരെയും ഞെട്ടിച്ചത്. നായകനടനിൽ നിന്നു തന്നെ ഇത്തരമൊരു ഉപഹാരം കൈപറ്റാൻ സാധിച്ചതിലുളള സന്തോഷം അണിയറ പ്രവർത്തകർ മറച്ചു വച്ചതുമില്ല.
എൻജികെ പാതിവഴിയിൽ മുടങ്ങിയെന്ന് അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെയാണ് ചിത്രീകരണം വിജയകരമായി പൂർത്തിയായത്. സൂര്യ ആദ്യമായാണ് ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്റെ വേഷത്തിലെത്തുന്നത്. സായ്പല്ലവിയും രാകുൽ പ്രീത് സിങ്ങുമാണ് ചിത്രത്തിലെ നായികമാർ. 2019 ഏപ്രിലിൽ ചിത്രം പ്രദർശനത്തിന് എത്തുമെന്നാണ് റിപ്പോർട്ടുകൾ.