പാട്ടിന്റെ ലോകത്തെ പ്രായം മറന്നുള്ള പ്രതിഭകളെ തേടി മഴവിൽ മനോരമ നടത്തുന്ന പുതിയ റിയാലിറ്റി ഷോ ‘പാടം നമുക്ക് പാടാം’ ഇൗ വിഷു ദിനത്തിൽ സംപ്രേഷണം ആരംഭിക്കും. എട്ടുവയസിനും 62 വയസിനും ഇടയിൽ പ്രായമുള്ള 26 മൽസരാർഥികളാണ് മികവ് തെളിയിക്കാൻ എത്തുന്നത്. തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ രാത്രി 9.30നാണ് പാടാം നമുക്ക് പാടാം സംപ്രേഷണം ചെയ്യുന്നത്.
മലയാളത്തിന്റെ പ്രിയ ഗായിക കെ.എസ് ചിത്രയും സംഗീത സംവിധായകൻ ശരത്തും ഗായിക റിമി ടോമിയുമാണ് വിധികർത്താക്കളായി എത്തുന്നത്. സുരേഷ്ഗോപിയാണ് ആദ്യ എപ്പിസോഡിൽ മുഖ്യാതിഥി. മഴവിൽ മനോരമയുടെ തന്നെ ‘നായികാ നായകൻ’ എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ ആഡിസ് ആന്റണിയും പുതുമുഖമായ രശ്മിയുമാണ് പരിപാടിയുടെ അവതാരകരായി എത്തുന്നത്. ഇനി കാത്തിരിക്കാം പാട്ടിന്റെ പുതിയ മേളങ്ങൾക്കായി.