vivek-obroi-lucifer-n

റീലിസ് ചെയ്ത് 15 ദിവസങ്ങൾക്കിപ്പുറവും തിയേറ്ററിൽ വിജയപ്രദർശനം തുടരുകയാണ് മോഹൻലാലിനെ നായകനാക്കി, പൃഥ്വിരാജിന്‍റെ ആദ്യ സംവിധാനത്തിൽ പുറത്തിറങ്ങിയ ലൂസിഫർ.  വിവേക് ഒബ്റോയ് ചെയ്ത വില്ലന്‍വേഷവും ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. 

ചെറിയ സംസ്ഥാനമായ കേരളത്തില്‍ നിന്നും ലൂസിഫർ ഇത്രയേറെ കളക്ഷൻ നേടിയെന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് വിവേക് ഒരു ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറയുന്നു. വിദേശത്തുനിന്നു മാത്രം ചിത്രം 45 കോടി നേടി. കേരളത്തിൽ നൂറു കോടി കടന്നു. ഇത് വലിയ നേട്ടമാണ്. ബോളിവുഡിൽ ഒത്തൊരുമ കുറവാണ്. അത് സൗത്ത് ഫിലിം ഇൻഡസ്ട്രി കണ്ടു പഠിക്കണമെന്നും വിവേക് അഭിമുഖത്തിൽ പറയുന്നു. ലൂസിഫർ ടീം മറ്റൊരു ചിത്രത്തിനു വേണ്ടി തന്നെ സമീപിച്ചാൽ തീർച്ചയായും സ്വീകരിക്കുമെന്നും താരം കൂട്ടിച്ചേർത്തു.

മഞ്ജു വാര്യരുടെ ഭർത്താവായാണ് ലൂസിഫറിൽ വിവേക് ഒബ്റോയ് അഭിനയിച്ചത്.