sai-pallavi-ad-17

പ്രേമത്തിലെ മലർ മിസ്സായാണ് സായ് പല്ലവി മലയാളികളുടെ മനസ്സിൽ ഇടം നേടിയത്. പിന്നീട് ദുൽഖർ സൽമാനൊപ്പം കലി എന്ന ചിത്രത്തിലും സായ് അഭിനയിച്ചു. ഒരിടവേളക്ക് ശേഷം സായ് മലയാളത്തിലേക്കെത്തിയത് അതിരനിലൂടെയാണ്. ചിത്രത്തിൽ ഫഹദ് ഫാസിലിന്റെ നായികയായാണ് സായ് എത്തിയിരിക്കുന്നത്. അതിനിടെ മറ്റൊരു വിഷയവുമായി ബന്ധപ്പെട്ട് സായ് വാർത്തകളിലിടം നേടുകയാണ്. 

 

കോടികൾ വാഗ്ദാനം ചെയ്ത പരസ്യനിർമാതാക്കളോട് സായ് നോ പറഞ്ഞെന്നാണ് സൂചന. ഒരു പ്രമുഖ ഫെയർനസ് ക്രീം പരസ്യ ഏജൻസിയാണ് താരത്തെ സമീപിച്ചത്. രണ്ട് കോടി വരെയാണ് പ്രതിഫലം വാഗ്ദാനം ചെയ്തത്. എന്നാൽ അമിത മേക്കപ്പ് ഉപയോഗിക്കേണ്ടിവരുമെന്ന കാരണം മുൻനിർത്തി അവസരം സായ് വേണ്ടെന്ന് വെച്ചെന്നാണ് സൂചന. ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ല. 

 

അതിരനിലുൾപ്പെടെ മേക്കപ്പ് ഉപയോഗിക്കാതെയാണ് സായ് കാമറക്ക് മുന്നിലെത്താറുള്ളത്. സൂര്യ നായകനാകുന്ന എൻജികെ, റാണ ദഗ്ഗുപതിക്കൊപ്പമുള്ള വിരാടപർവ്വം എന്നിവയാണ് സായിയുടെ പുതിയ ചിത്രങ്ങൾ.