നീണ്ട ഇടവേളയ്ക്കു വിരാമമിട്ട് നടി മീര ജാസ്മൻ തിരിച്ചു വരികയാണോ? സംവിധായകനും തിരക്കഥാകൃത്തുമായ അരുൺ ഗോപിയുമൊത്തുള്ള ചിത്രങ്ങൾ കണ്ട് പ്രേക്ഷകർ ചോദിക്കുന്നു. നമ്മുടെ ആത്മാർഥ സുഹൃത്തുക്കൾക്കൊപ്പം സമയം ചിലവിടുന്നതാണ് ജീവിതത്തിൽ ഏറ്റവും നല്ല കാര്യമമെന്ന് അരുൺ ഗോപി ചിത്രത്തിനൊപ്പം കുറിച്ചു. ഇരുവരും ദുബായിൽ വച്ചാണ് കണ്ടു മുട്ടിയത്. പുതിയ ചിത്രം കണ്ട് അതിശയിച്ചിരിക്കുകയാണ് ആരാധകർ.മെലിഞ്ഞ് സ്ളിം ബ്യൂട്ടിയായ മീര സിനിമയിലേക്ക് തിരിച്ചു വരവിനു തയ്യാറെടുക്കുകയാണെന്ന് സൂചനകളുണ്ട്. മലയാളത്തിൽ നിരവധി ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ച മീര തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലും സജീവമായിരുന്നു.