joju-george-new-mini-cooper

സംസ്ഥാന ചലിച്ചിത്ര അവാർഡിൽ  മികച്ച സ്വാഭാവ നടനുള്ള പുരസ്കാരം നേടിയ ജോജുവിന് കൂട്ടായി ഇനി വാഹന ലോകത്തെ ഒരു സൂപ്പർസ്റ്റാർ കൂടി. നേരത്തെ മോളിവുഡിലെ ആദ്യ റാംഗ്ലർ സ്വന്തമാക്കിയ നടന്റെ ഏറ്റവും പുതിയ വാഹനം മിനികൂപ്പർ എസ് ആണ്.

 

കൊച്ചിയിലെ പ്രീഓൺഡ് ലക്ഷ്യൂറി കാർ ഡീലർഷിപ്പായ ഹർമ്മൻ മോട്ടോഴ്സിൽ നിന്നാണ് ജോജുവും കുടുംബവും വാഹനം സ്വന്തമാക്കിയത്. എസ്‌യുവികളെ ഇഷ്ടപ്പെടുന്ന ജോജു കുറച്ചു കാലം മുമ്പ് ഫോഡ് എൻഡവറും സ്വന്തമാക്കിയിരുന്നു. ബ്രിട്ടീഷ് ഐതിഹാസിക ബ്രാൻഡായ മിനിയുടെ ഏറ്റവും പ്രശസ്ത മോഡലുകളിലൊന്നാണ് കൂപ്പർ എസ്. മിനി കൂപ്പർ എസിന്റെ മൂന്നു ഡോർ പെട്രോൾ പതിപ്പാണ് ജോജു സ്വന്തമാക്കിയത്. 1998 സിസി എൻജിൻ ഉപയോഗിക്കുന്ന വാഹനത്തിന് 189 ബിഎച്ച്പി കരുത്തുണ്ട്. ഏകദേശം 30 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.