സത്യൻ അന്തിക്കാട് ഒരുക്കിയ ഫഹദ് ഫാസിൽ ചിത്രം ഞാൻ പ്രകാശനിലെ നായികമാരിലൊരാളായി അഭിനയിച്ച ദോവിക സഞ്ജയ്ക്ക് പത്തം ക്ലാസ് പരീക്ഷയിൽ മികച്ച വിജയം. എല്ലാ വിഷയങ്ങൾക്കും എ വൺ നോടിയ ദേവികക്ക് 500–ൽ 486 മാർക്കാണ് ലഭിച്ചിരിക്കുന്നത്.
കോഴിക്കോട് കേന്ദ്രീയ വിദ്യാലയത്തിലാണ് ദേവിക പഠിച്ചത്. ഞാൻ പ്രകാശനിലെ ടീന മോൾ എന്ന കഥാപാത്രം പ്രേക്ഷക പ്രശംസ നേടിയിരുന്നു. സിനിമയ്ക്കായി പഠന ദിവസങ്ങൾ നഷ്ടമായെങ്കിലും അതൊന്നും പഠനത്തെ ബാധിച്ചില്ലെന്ന് തെളിയിക്കുന്നതാണ് ദേവികയും റിസൾട്ട്. സിനിമ ഇറങ്ങിയതോടെ ദേവിക നാടിടലും സ്കൂളിലും താരമായിരുന്നു.പൊലീസ് ഉദ്യോഗസ്ഥനായി പി.കെ സഞ്ജയുടെയും ശ്രീലതയുടെയും മകളാണ് ദേവിക. അമ്മ രേണുക വഴിയാണ് ദേവികയ്ക്ക് ഞാൻ പ്രകാശനിൽ അഭിനയിക്കാൻ അവസരം ലഭിച്ചത്.