troll-1

ട്രോളുകളില്‍ നിറഞ്ഞ് കുമ്പളങ്ങി നൈറ്റ്സ് ഡയലോഗുകൾ. ചിത്രം ആമസോൺ പ്രൈമിലെത്തിയതിനു പിന്നാലെ ട്രോളർമാരുടെ മുഖ്യ ആയുധമാണ് കുമ്പളങ്ങിയിലെ ഡയലോഗുകള്‍. ട്രോളിൽ നിറഞ്ഞു നിൽക്കുന്നതിൽ മുൻപന്തിയിലുള്ളത് ഷമ്മി തന്നെ. 'എടാ മോനേ, ഇങ്ങ് പോരെ, ഇങ്ങ് പോരെ' എന്ന ഡയലോഗാണ് ഏറ്റവുമധികം ഹിറ്റ് ആകുന്നത്. 

troll-2

വ്യത്യസ്ത സന്ദര്‍ഭങ്ങളിലേക്ക് ഈ സംഭാഷണം ചേർക്കുന്നുണ്ട്. എന്തിന് കേരളപൊലീസ് പോലും ഹെല്‍മറ്റ് ധരിക്കാത്ത യാത്രക്കാരെ ഈ ഡയലോഗ് ഉപയോഗിച്ച് ട്രോളി.  കുമ്പളങ്ങി നൈറ്റ്‍സിലെ ഫഹദ് ഫാസില്‍ അവതരിപ്പിച്ച ഷമ്മിയും ഫ്രണ്ടസ് എന്ന സിദ്ദിഖ് ലാല്‍ സിനിമയിലെ ജയറാം കഥപാത്രവുമാണ് ട്രോളിലെ താരങ്ങള്‍. 

കുമ്പളങ്ങി നൈറ്റ്സിലെ ''എന്താ മോളേ എന്നോടും കൂടെ പറ'' എന്ന ഡയലോഗും ട്രോളര്‍മാർ ധാരാളം ഉപയോഗിക്കുന്നുണ്ട്.