mammootty-mamangam-vadakkan

വർഷങ്ങളിങ്ങനെ ഇൗ മനുഷ്യനെ തൊടാതെ കടന്നുപോകുന്നതിൽ കാലം പോലും അസൂയപ്പെടുന്നുണ്ടാവില്ലേ? ഉടയാതെ ഇൗ ശരീരം എങ്ങനെ സൂക്ഷിക്കുന്നു? പിറന്നാള്‍ ദിനത്തില്‍ മാമാങ്കത്തിലെ പുതിയ ഭവം പുറത്തുവന്നപ്പോള്‍ മുതല്‍ സമൂഹമാധ്യമങ്ങളില്‍ അമ്പരപ്പും ചോദ്യങ്ങളും ഒട്ടേറെയാണ്. അറുപത്തിയെട്ടിലും പതിനെട്ടുകാരനെ അനുസ്മരിപ്പിക്കുന്ന ശരീര തികവ്, ഉൗർജം, പ്രസരിപ്പ്. അങ്ങനെ അങ്ങനെ ആണഴകിന്റെ തികവുകൾ നിറയുന്ന ഇൗ വഴക്കം എങ്ങനെ പോറ്റുന്നു എന്നത് ഇന്നും അദ്ഭുതമായി ബാക്കിയെന്ന് കണ്ടവര്‍ ഒന്നടങ്കം പറയുന്നു. 

30 വർഷങ്ങൾക്ക് മുൻപ് 38 വയസുള്ളപ്പോൾ ചെയ്ത വടക്കൻ വീരഗാഥയെക്കാൾ ചെറുപ്പം തോന്നുന്നു 68ലെ ഇൗ ശരീരത്തിന് എന്നും ആരും പറഞ്ഞുപോകും. എന്താണ് മമ്മൂക്ക ഇൗ സൗന്ദര്യ രഹസ്യമെന്ന കേട്ടുപഴകിയ ഇൗ ചോദ്യത്തിന് ഇപ്പോഴും മറുപടി ആ ചിരി മാത്രമാണ്. 

മമ്മൂട്ടിയുടെ സൗന്ദര്യത്തിന്റെ രഹസ്യം സിനിമയോടുള്ള അടങ്ങാത്ത സ്നേഹമാണെന്ന് സുഹൃത്തും തിരക്കഥാകൃത്തുമായ എസ്.എൻ.സ്വാമി ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. സിനിമയില്ലാത്ത ഒരു നിമിഷം പോലും ചിന്തിക്കാൻ മമ്മൂട്ടിക്ക് സാധിക്കില്ല. സിനിമ എന്ന പ്രണയം നഷ്ടമാകാതിരിക്കാൻ എന്ത് ത്യാഗം സഹിക്കാനും അദ്ദേഹം തയാറാണെന്നും എസ്.എൻ.സ്വാമി പറഞ്ഞിട്ടുണ്ട്. 

മമ്മൂട്ടി ആരാധകർക്ക് ഇന്ന് ആഘോഷദിനമാണ്. അദ്ദേഹത്തിന്റെ പിറന്നാളിന് സൈബർ ലോകത്ത് ആശംസകൾ നിറയുകയാണ്.