ഒടിയൻ വിജയിച്ചതിൽ നന്ദി പറഞ്ഞ് സംവിധായകന്‍ വി എ ശ്രീകുമാര്‍ മേനോന്‍ പളനിയില്‍. അദ്ദേഹം തന്നെയാണ് കാവടിയേന്തി പളനിയില്‍ നിൽക്കുന്ന ചിത്രം ട്വിറ്ററിലൂടെ പങ്കുവെച്ചത്. ചിത്രം സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
മോഹൻലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചത് ആശിര്‍വാദ് സിനിമാസ് ആണ്. ബാകഴിഞ്ഞ ദിവസം കൊച്ചിയില്‍ ചിത്രത്തിന്റെ വിജയാഘോഷവും സംഘടിപ്പിച്ചിരുന്നു.