മലയാളികൾക്ക് ഒരിക്കലും മറക്കാനാകാത്ത നായിക നടിയാണ് ശ്രീവിദ്യ. അഭിനയ മികവ് കൊണ്ടും സൗന്ദര്യം കൊണ്ടും പ്രേക്ഷകർക്ക് പ്രിയങ്കരിയായ ശ്രീവിദ്യ നൂറുകണക്കിന് കഥാപാത്രങ്ങളെയാണ് അനശ്വരമാക്കിയത്. മലയാളികളുടെ സ്വന്തം വിദ്യാമ്മയെ കുറിച്ച് സംവിധായകൻ ശ്രീകുമാർ മേനോൻ എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. 2006 ഒക്ടോബർ 19–നാണ് ശ്രീവിദ്യ മരണമടഞ്ഞത്.
40 വർഷവും സിനിമയിൽ ജീവിച്ചാണ് ശ്രീവിദ്യാമ്മ 53 വയസിൽ വിട പറയുന്നത്. പാട്ടും നൃത്തവും അഭിനയവും സൗന്ദര്യവും എല്ലാം ഒത്തിണങ്ങിയ അപൂർവ്വ പ്രതിഭ.
'എല്ലാവർക്കും വേണ്ടവളായിരുന്നു, നല്ല കാലത്ത്. ഒടുക്കം ആരുമില്ലാതായി' എന്നു പറയുന്നത് ശ്രീവിദ്യാമ്മയെ കുറിച്ചാണെന്നു തോന്നിയിട്ടുണ്ട്. ശ്രീവിദ്യാമ്മയെ പോലെ ദുഃഖിച്ച മറ്റൊരാളുണ്ടാവില്ല... ഇനി അങ്ങനെയാരും സങ്കടപ്പെടല്ലേയെന്ന് പ്രാർത്ഥിക്കുന്നു.