തന്റെ പുതിയ ചിത്രം കാണരുതെന്ന് ആരാധകരോട് റാണാ ദഗ്ഗുബതി. റാണയുടെ പുതിയ ചിത്രമെന്ന പേരിൽ 1945 എന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ സംവിധായകൻ പുറത്തിറക്കിയിരുന്നു. അതിന് പിന്നാലെയാണ് റാണയുടെ വിചിത്രമായ ട്വീറ്റ്. ഒരു വർഷമായി ചിത്രത്തെക്കുറിച്ച് യാതൊരു അറിവും ഇല്ലായിരുന്നുവെന്നും ഇതൊരു അപൂർണ്ണ ചിത്രമാണെന്നും റാണ ട്വീറ്റിൽ പറയുന്നു.
രണ്ട് വര്‍ഷം മുമ്പാണ് ചിത്രം അനൗണ്‍സ് ചെയ്തത്. 1945ല്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഐ.എന്‍.എയില്‍ പ്രവര്‍ത്തിച്ച ഒരു സൈനികന്റെ വേഷമാണ് റാണ അവതരിപ്പിക്കുന്നതെന്ന് അന്ന് പറഞ്ഞിരുന്നു. എന്നാൽ തന്റെ പ്രതിഫലം പോലും പൂർണ്ണമായും തന്നിട്ടില്ലെന്നും ഒരുവർഷമായി ഈ ചിത്രത്തെക്കുറിച്ചുള്ള യാതൊരു വാർത്തയും അറിയുന്നില്ലെന്നുമാണ് റാണയുടെ വാദം. തന്റെ പേരിൽ ജനങ്ങളെ വഞ്ചിക്കുന്ന ഇത്തരം പ്രവർത്തികൾ പ്രോത്സാഹിപ്പിക്കരുതെന്നും റാണ ട്വീറ്റ് ചെയ്തു.