വ്യത്യസ്ത വേഷങ്ങൾ കൊണ്ട് ആരാധകരെ വിസ്മയിപ്പിക്കുന്നതാരമാണ് ദിലീപ്. കഥാപാത്രങ്ങൾക്ക് രൂപത്തിലും ഭാവത്തിലുമെല്ലാം പുതുമ നൽകാനാണ് ഓരോ ചിത്രത്തിലും താരം ശ്രമിക്കാറ്. ഇത്തരം വേഷപ്പകർച്ചകളിൽ തനിക്കുണ്ടായ ബുദ്ധിമുട്ടുകളെ കുറിച്ച് തുറന്ന് പറയുകയാണ് നടൻ ദിലീപ്..
വ്യത്യസ്മായ കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിനേക്കാൾ വെല്ലുവിളി നിറഞ്ഞതാണ് അത് അഭിനയിച്ചു ഫലിപ്പിക്കാൻ കഴിയുക എന്നത്. പലപ്പോഴും കഥാപാത്രത്തിലേക്ക് എത്തുന്നതിന് വസ്ത്രങ്ങൾക്കുണ്ടായ പ്രധാന്യത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് ദിലീപ്. ചാന്ത് പൊട്ട്, തിളക്കം, ചക്കരമുത്ത് തുടങ്ങി വ്യത്യസ്ത കഥാപ്ാതരങ്ങവെ കൈകാര്യം ചെയ്തിരുന്ന സന്ദർഭങ്ങളിൽ അനുയോജ്യമായ വസ്ത്രത്തിന് വളരെയധികം പ്രധാനമുണ്ടായിരുന്നെന്ന് താരം പറയുന്നു.
ജയരാജ് സംവിധാനം ചെയ്ത ഹിറ്റ് ചിത്രം തിളക്കത്തിൽ മാനസിക അസ്വാസ്ഥ്യമുള്ള യുവാവിൻറെ വേ,ഷം കൈകാര്യം ചെയ്തപ്പോൾ ആദ്യം പതറിയെന്നും ജീൻസും ടീഷർട്ടും അലോസരപ്പെടുത്തിയെന്നും ദിലീപ് പറയുന്നു. പിന്നീട് തൻറെ നിർദ്ദേശ പ്രകാരം ട്രൗസർ ഇട്ടപ്പോഴാണ് കഥാപാത്രത്തെ പൂർണമായും ഉൾകൊള്ളാൻ സാധിച്ചതെന്നും താരം വ്യക്തമാക്കി.
ചാന്ത്പൊട്ടിലും കഥാപാത്രമാകുന്നതിന് വസ്ത്രത്തിൻറെ പ്രധാന്യം വളരെ വലുതായിരുന്നെന്നും അദ്ദേഹം മനസ്സ് തുറക്കുന്നു. സ്വകാര്യമാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ