സ്നേഹത്തിലും കരുതലിലും ആരാധകർക്ക് എന്നും വിസ്മയമാണ് അജിത്ത്. ഇപ്പോഴിതാ അദ്ദേഹം ഭാര്യ ശാലിനിയ്ക്ക് നൽകിയ അപ്രതീക്ഷിത സമ്മാനമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ശാലിനിയുടെ നാല്‍പ്പതാം പിറന്നാളായിരുന്നു നവംബര്‍ 20ന്. പിറന്നാള്‍ ദിനത്തില്‍ ചെന്നൈയിലെ ലീലാ പാലസിൽ ശാലിനിക്കായി അജിത്ത് ഒരു പ്രത്യേക വിരുന്നൊരുക്കി.ശാലിനിയുടെ കോളജിലെ സുഹൃത്തുക്കളെ അജിത്ത് അതിഥിയായി ക്ഷണിച്ചിരുന്നു. എന്നാൽ ഇക്കാര്യം ശാലിനിയോട് പറഞ്ഞിരുന്നില്ല.
കുടുംബത്തിനൊപ്പം ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെന്ന് സൂചിപ്പിച്ചാണ് അജിത്ത് ശാലിനിയുമായി എത്തിയത്. എന്നാൽ ആഘോഷങ്ങള്‍ക്കായി ഹോട്ടലിലെ ഒരു ഹാള്‍ തന്നെ പൂര്‍ണ്ണമായും അദ്ദേഹം ബുക്ക് ചെയ്തിരുന്നു. അജിത്തൊരുക്കിയ പിറന്നാൾ സമ്മാനത്തിന്റെ അമ്പരപ്പിലാണ് ശാലിനി. 2000ലാണ് അജിത്തും ശാലിനിയും പ്രണയിച്ച് വിവാഹം കഴിച്ചത്. താര കുടുംബത്തിന്റെ ചിത്രങ്ങൾ പലപ്പോഴും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്.