ഇഷ്ടതാരങ്ങളെ കണ്ടാൽ ആരാധകർ മതിമറക്കുന്നത് പുതിയ കാര്യമല്ല. മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാലിന് കഴിഞ്ഞ ദിവസം അങ്ങനെയൊരു അനുഭവം ഉണ്ടായി. മോഹൻലാൽ പാടുന്നതിനിടെ ഒരു ആരാധകൻ വേദിയിൽ കയറിച്ചെന്നു. വേദിയിലെത്തിയ ആളെ ലാൽ മടക്കി അയക്കുകയും ചെയ്തു. ഇതിന്‍റെ വിഡിയോ വൈറലാണ്.
മോഹൻലാൽ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ ബിഗ് ബ്രദറിന്‍റെ ഓഡിയോ ലോഞ്ചിനിടെയാണ് സംഭവം. സംഗീത സംവിധായകന്‍ ദീപക് ദേവും സംഘവുമൊരുക്കിയ സംഗീത വിരുന്ന് ആഘോഷമാക്കുകയായിരുന്നു ആരാധകർ. മോഹൻലാലിന്റെ സാന്നിധ്യമാണ് പരിപാടിയെ ഏറെ ആവേശഭരിതമാക്കിയത്.
ഞാൻ ഒരു പാട്ടു പാടാം എന്ന് പറഞ്ഞ് മോഹൻലാൽ തന്നെയാണ് വേദിയിലേക്കെത്തിയത്. 'ഇട്ടിമാണി മെയ്ഡ് ഇൻ ചൈന' എന്ന തന്റെ ചിത്രത്തിലെ 'കണ്ടോ കണ്ടോ ഇന്നോളം കാണാത്ത ചന്തം കണ്ടോ' എന്ന ഗാനമാണ് താരം ആലപിച്ചത്. മോഹൻലാലിനൊപ്പം ദീപക് ദേവും ഗായിക ഗൗരി ലക്ഷ്മിയും ചേർന്നാണ് പാട്ട് പാടിയത്.
വിഡിയോ കാണാം: