suresh-gopi-family
മാസ് ഡയലോഗുകൾ നിറഞ്ഞ വിഡിയോ, ആശംസകളുമായി ആരാധകർ, ജീവിതത്തിൽ അഭിനയിക്കാത്ത മനുഷ്യൻ എന്ന് സഹതാരങ്ങളുടെ ഹൃദയം തൊട്ട കുറിപ്പുകൾ... അങ്ങനെ ഇന്നലെ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിന്നു സുരേഷ്ഗോപി. സ്നേഹം കൊണ്ട് ആശംസ നേർന്ന ആരാധകർക്ക് ഇന്ന് കുടുംബത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ച് താരത്തിന്റെ നന്ദി. നാൽപതിനായിരത്തിലേറെ പേരാണ് ഈ ചിത്രം ലൈക്ക് ചെയ്തിരിക്കുന്നത്. ഭാര്യയ്ക്കും മക്കൾക്കുമൊപ്പമുള്ള ചിത്രമാണ് സുരേഷ്ഗോപി പങ്കുവച്ചിരിക്കുന്നത്. ഇത്ര വലിയ പിന്തുണ നൽകിയതിന് നന്ദി പറഞ്ഞാണ് അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.