guruvayur-temple

ഗുരുവായൂർ ക്ഷേത്രം സെപ്തംബർ പത്തു മുതൽ തുറക്കും. ദിവസം ആയിരം പേർക്കാണ് ദര്‍ശനം. ഓൺലൈൻ ബുക്കിങ് ഇന്ന് തുടങ്ങും. ദർശന സമയം ഉൾപ്പെടെ വെർച്വൽ ക്യൂ ടോക്കൺ ലഭിക്കും. ക്ഷേത്രത്തിൽ ഒരേ സമയം അൻപതു പേരിൽ കൂടുതലുണ്ടാകില്ല. ഭക്തർക്ക് നാലന്പത്തിലേക്ക് പ്രവേശനമില്ല. കിഴക്കേഗോപുരത്തിലൂടെ അകത്ത് കടക്കണം. കൊടിമരത്തിനു സമീപത്തു കൂടി വലിയ ബലിക്കല്ലിനടുത്ത് നിന്ന് ദർശനം നടത്താം. 

കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ട് ഭക്തർക്കായി ക്ഷേത്രം തുറക്കാൻ ഗുരുവായൂർ ദേവസ്വം ഭരണ സമിതി യോഗം തീരുമാനിച്ചു. അഷ്ടമിരോഹിണി ദിവസമാണ് അതിനു തിരഞ്ഞെടുത്തത്. സെപ്തംബർ പത്തു മുതൽ ദിവസവും ആയിരം പേർക്ക് ദർശനം.

ഓൺലൈൻ മുഖേന ബുക് ചെയ്യാം. ദർശന സമയം ഉൾപ്പെടെ വെർച്വൽ ക്യൂ ടോക്കൺ ലഭിക്കും. ക്ഷേത്രത്തിൽ ഒരേ സമയം അൻപതു പേരിൽ കൂടുതലുണ്ടാകില്ല. ഭക്തർക്ക് നാലന്പത്തിലേക്ക് പ്രവേശനമില്ല. കിഴക്കേഗോപുരത്തിലൂടെ അകത്ത് കടക്കണം. കൊടിമരത്തിനു സമീപത്തു കൂടി വലിയ ബലിക്കല്ലിനടുത്ത് നിന്ന് ദർശനം നടത്താം. ചുറ്റന്പലത്തിൽ പ്രദക്ഷിണം വച്ച് ഉപദേവതകളെ തൊഴുത് ഭഗവതി ക്ഷേത്രത്തിനു സമീപത്തു കൂടി പുറത്തു കടക്കണം. നിലവിൽ ദിവസം അൻപതു വിവാഹങ്ങൾക്കായിരുന്നു അനുമതി. ഇതു അറുപതായി ഉയർത്തി. നിർത്തിവച്ചിരുന്ന. വാഹനപൂജയും തിരുവോണ ദിവസം മുതൽ തുടങ്ങും. മാറ്റിവച്ച മേൽശാന്തി നറുക്കെടുപ്പ് സെപ്തംബർ പതിനഞ്ചിനു നടത്തും.