നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ നിശ്ചയത്തിന് ആതിഥേയനായി നടൻ മോഹൻലാൽ. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലായിരുന്നു ചടങ്ങ്. ഡിസംബറിലാണ് വിവാഹം.
അഭിനയമല്ല. ജീവിതമാണ്. ഇതുവരെ കൈകാര്യം ചെയ്തിട്ടില്ലാത്ത ജീവിതത്തിലെ ഒരു റോൾ ഭംഗിയാക്കുകയാണ് മോഹൻലാൽ. സന്തതസഹചാരി ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹം ഉറപ്പിക്കലാണ് ഈ വേദി
ആന്റണിയുടെയും ശാന്തിയുടെയും മകൾ ഡോ: അനിഷയുടേയും വരൻ ഡോ: എമിലിന്റേയും കുടുംബങ്ങള്‍ തമ്മില്‍ 27വർഷത്തെ ബന്ധമുണ്ട്. മോഹൻലാലിനൊപ്പം സുചിത്ര മോഹൻലാലും മകനും നടനുമായ പ്രണവും അടക്കം ആതിഥേയരായ ചടങ്ങിൽ ഐ.ജി.വിജയ് സാക്കറെയും സംവിധായകൻ ഭദ്രനും അടക്കം അമ്പതുപേരാണ് പങ്കെടുത്തത്.