shobhana-with-daughter

മകള്‍ അനന്തനാരായണിക്ക് ഒപ്പം കടലിന്റെ ഭംഗി ആസ്വദിക്കുന്ന ശോഭനയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. 

''ഒരു യാത്ര പോയി. ഇന്‍സ്റ്റഗ്രാമിലും ഫെയ്‌സ്ബുക്കിലും ഉണ്ടായിരിക്കുന്നതില്‍ വളരെ സന്തോഷമുണ്ട്… ഞാന്‍ നിങ്ങളുടെ കമന്റുകള്‍ വായിക്കുന്നില്ലെന്ന് ആരാണ് പറയുന്നത് .. മലയാളം ഫോണ്ട് ഉപയോഗിച്ച് എങ്ങനെ മറുപടി നല്‍കുമെന്ന് നോക്കണം'' ചിത്രങ്ങൾക്ക് ശോഭന നൽകിയ അടിക്കുറിപ്പ് ഇങ്ങനെ. 

ചിത്രത്തിന് ലഭിച്ച കുറേ കമന്റുകള്‍ക്ക് താരം മറുപടി കൊടുത്തിട്ടുമുണ്ട്. ബീച്ചിനടുത്ത് ഊഞ്ഞാലില്‍ കിടക്കുന്നതും മകള്‍ അനന്തനാരായണിയുടെ ചിത്രങ്ങളുമാണ് ശോഭന പങ്കുവെച്ചിരിക്കുന്നത്. 

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത 'വരനെ ആവശ്യമുണ്ട്' ആണ് ശോഭന അഭിനയിച്ച അവസാന മലയാള ചിത്രം.