mohanlal-meena

മലയാളി സിനിമാ പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 2. വൻ വിജയമായ ദൃശ്യം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. സെറ്റിൽ നിന്നുള്ള പല ചിത്രങ്ങളും പുറത്തു വന്നിരുന്നു. ജിത്തു ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മോഹൻലാലിന്റെയും മീനയുടെയും ഒരു ഫോട്ടോയാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. മീനയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. സിനിമ ചിത്രീകരണത്തിനിടെയുള്ള ഫോട്ടോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

ജോര്‍ജുകുട്ടിയായും റാണിയായുമുള്ള മോഹൻലാലിന്റെയും മീനയുടെയും ഫോട്ടോയാണ് ചര്‍ച്ചയാക്കുന്നത്. സാമൂഹിക അകലം പാലിച്ച് എന്നാണ് മീന ഫോട്ടോയ്‍ക്ക് ക്യാപ്ഷൻ  എഴുതിയിരിക്കുന്നത്. രണ്ടുപേരും ഒരു സോഫയുടെ രണ്ടറ്റത്തായി ഇരിക്കുന്ന ചിത്രമാണിത്.  ഒട്ടേറെ ആരാധകരും ഫോട്ടോയ്‍ക്ക് കമന്റുമായി രംഗത്ത് എത്തിയിട്ടുണ്ട്. കൊവിഡ് ആയതുകൊണ്ട് സാമൂഹിക അകലം പാലിക്കണമെന്ന് ആരാധകരും പറയുന്നു. വഴിത്തല സ്വദേശി മഠത്തിപ്പറമ്പില്‍ ജോസഫിന്‍റെ വീടാണ് ഏഴ് വര്‍ഷം മുന്‍പ് ദൃശ്യത്തില്‍ മോഹന്‍ലാല്‍ ചെയ്‍ത ജോര്‍ജുകുട്ടിയുടെ വീടായി ചിത്രീകരിച്ചത്. ദൃശ്യം 2ലും പ്രധാന ലൊക്കേഷനാണ് വീട്.