laxmi-bomb-new

റിലീസിനൊരുങ്ങിയിരിക്കുന്ന അക്ഷയ് കുമാർ ചിത്രം ലക്ഷ്മി ബോംബ് നിരോധിക്കണമെന്ന് ഹിന്ദു ജനജാഗ്രതി സമിതി. സിനിമയുടെ പേരിലുള്ള ലക്ഷ്മിയാണ് കാരണം. ഹിന്ദു ദേവതയെ അപമാനിക്കുന്നതും മതവികാരം വ്രണപ്പെടുത്തുന്നതുമാണെന്ന് സംഘടന ആരോപിക്കുന്നു. സമൂഹമാധ്യമങ്ങളിലും ഇത്തരം പോസ്റ്റുകൾ പ്രചരിക്കുന്നുണ്ട്. #ShameOnUAkshayKumar, #BoycottLaxmmiBomb എന്നീ ഹാഷ് ടാഗുകള്‍ ചിത്രത്തിനും അക്ഷയ് കുമാറിനുമെതിരെ ട്വിറ്ററില്‍ സജീവമാണ്. 

 

തമിഴിൽ രാഘവ ലോറൻസ് നായകനായി അഭിനയിച്ചു സംവിധാനം ചെയ്ത് വൻവിജയം നേടിയ 'കാഞ്ചന' യുടെ ഹിന്ദി റീമേക്ക് ലക്ഷ്മി ബോംബ് ട്രെയിലർ എത്തി. അക്ഷയ് കുമാർ നായകനാകുന്ന സിനിമ ലോറൻസ് തന്നെയാണ് ഹിന്ദിയിലും ഒരുക്കിയിരിക്കുന്നത്. കിയാര അദ്വാനിയാണ് നായിക. ചിത്രം നവംബർ ഒൻപതിന് ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്യും.