meenakshi-namitha-dance

നാദിർഷയുടെ മകൾ ആയിഷയുടെ പ്രി വെഡ്ഡിങ് ആഘോഷങ്ങളുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ആഘോഷചടങ്ങുകളില്‍ കുടുംബസമേതാണ് ദിലീപ് എത്തിയിരുന്നു.  കളിക്കൂട്ടുകാരിക്കു വേണ്ടി മീനാക്ഷിയും നമിത പ്രമോദും പ്രത്യേക ഫ്യൂഷൻ ഡാന്‍സും വേദിയിൽ ഒരുക്കി. 

സിനിമാ–മിമിക്രി രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ഒരാഴ്ച നീണ്ടു നിൽക്കുന്ന ആഘോഷചടങ്ങുകളാണ് നാദിർഷയും കുടുംബവും സംഘടിപ്പിച്ചത്.

രണ്ട് പെൺമക്കളാണ് നാദിർഷ–ഷാഹിന ദമ്പതികൾക്ക്. ഖദീജയാണ് ഇളയമകൾ. കഴിഞ്ഞ വർഷം നവംബറിലായിരുന്നു  ആയിഷയുടെ വിവാഹനിശ്ചയച്ചടങ്ങ് നടന്നത്. ഈ ചടങ്ങിലും ദിലീപും കാവ്യ മാധവനും മീനാക്ഷിയും പങ്കെടുത്തിരുന്നു. വ്യവസായിയായ ലത്തീഫ് ഉപ്ലയുടെ മകന്‍ ബിലാലാണ് ആയിഷയെ വിവാഹം ചെയ്യുന്നത്. ഫെബ്രുവരി 11നാണ് വിവാഹം.