‘പലരും വന്ന് മോഹവില പറഞ്ഞു. കൂടുതലും മോഹൻലാൽ ആരാധകരാണ്. പക്ഷേ എത്ര വില തന്നാലും എന്ത് പകരം തന്നാലും ഞാനിത് െകാടുക്കില്ല. എന്റെ ജീവിതത്തിലേക്ക് ഈ ജീപ്പ് വന്നതോടെയാണ് വലിയ മാറ്റങ്ങൾ ഉണ്ടായത്. ഇന്ന് കാണുന്നതൊക്കെ സമ്പാദിക്കാൻ പറ്റിയത്..’ മകനെ പോലെ സ്നേഹിക്കുന്ന ജീപ്പിൽ െതാട്ട് കൊണ്ട് മധുആശാൻ പറയുന്നു. 21 വർഷം മുൻപ് മലയാള സിനിമയുടെ ചരിത്രത്തിലേക്ക് ഓടിക്കയറിയ ജീപ്പാണ് ഇത്. നരസിംഹം എന്ന മെഗാഹിറ്റ് ചിത്രത്തിൽ മോഹൻലാലിന്റെ ജീപ്പ്. വിഡിയോ കാണാം.
ചിത്രം പുറത്തിറങ്ങി കുറച്ച് നാൾ കഴിഞ്ഞപ്പോൾ നിർമാതാവ് ആന്റണി പെരുമ്പാവൂർ ജീപ്പ് വിൽക്കാൻ തീരുമാനിച്ചു. പഴയ സുഹൃത്തും നാട്ടുകാരനുമായ മധുവിനോടാണ് അന്ന് അദ്ദേഹം ജീപ്പ് വേണോ എന്ന് ചോദിച്ചത്. അധികം ആലോചിക്കാതെ ആ ജീപ്പ് മധു വാങ്ങി. അന്ന് 80,000 രൂപയാണ് നൽകിയതെന്നും അദ്ദേഹം പറയുന്നു. പിണറായി വിജയൻ, രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിനും ഈ ജീപ്പ് ഉപയോഗിക്കാറുണ്ടെന്നും നല്ല രാശിയാണിതെന്നും അദ്ദേഹം പറയുന്നു.