രാഷ്ട്രീയ ആക്ഷേപ ഹാസ്യവുമായി വീണ്ടുമൊരു മലയാള സിനിമ. പുതിയ ചിത്രം ക്യൂന്‍ ഓഫ് തോന്നയ്ക്കല്‍ മനോരമ മാക്സില്‍ റിലീസ് ചെയ്തു.
രാഷ്ട്രീയ പശ്ചാത്തലത്തിലൊരു ഹാസ്യചിത്രം–അതാണ് ക്യൂന്‍ ഓഫ് തോന്നയ്ക്കല്‍. പഞ്ചായത്തിലെ സ്ഥിരം പ്രസിഡന്റ് പൗലോസ് പഴുക്കാപ്പള്ളിയും സമൂഹമാധ്യമങ്ങിളില്‍ താരമായ മകള്‍ ജിജിയുമാണ് സിനിമയിലെ മുഖ്യകഥാപാത്രങ്ങള്‍. തിരഞ്ഞെടുപ്പില്‍ വനിതാ സ്ഥാനാര്‍ഥികളുടെ സാന്നിധ്യം കൂടിയതോടെ അത് പ്രതിരോധിക്കാന്‍ നടത്തുന്ന ശ്രമങ്ങളാണ് ചിരിയുടെ അകമ്പടിയോടെ പറയുന്നത്. സമകാലിക വിഷയങ്ങള്‍ കടന്നുവരുന്ന സിനിമയുടെ സംവിധായകന്‍ ശ്യാം മുരളീധരനാണ്.
സോനു സിങ് നിര്‍മിച്ച ക്യൂന്‍ ഓഫ് തോന്നയ്ക്കലിന്റെ രചയിതാവ് കിരണ്‍ ബാബു. ആശയം സിജി ജോസഫിന്റേതാണ്. മനോരമ മാക്സിലൂടെയാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്.