ബൈക്ക് എന്ന സ്വപ്നം യാഥാർഥ്യമാക്കി മഞ്ജു വാരിയർ. ബിഎംഡബ്ല്യുവിന്റെ അഡ്വഞ്ചർ ടൂറർ 1250 ജിഎസാണ് നടി സ്വന്തമാക്കിയത്. ഏകദേശം 20.55 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.
തമിഴ് സൂപ്പര്‍താരം അജിത്ത് കുമാര്‍ ലഡാക്കിലേക്ക് നടത്തിയ 2500 കി.മീ. ലഡാക്ക് ബൈക്ക് ട്രിപ്പില്‍ മഞ്ജുവും ഒപ്പമുണ്ടായിരുന്നു. ഇതിനെക്കുറിച്ചും ബൈക്ക് വാങ്ങാനും ഓടിക്കാനുമുള്ള തന്‍റെ ആഗ്രഹത്തെക്കുറിച്ചും ലൈസന്‍സ് ലഭിച്ച വേളയില്‍ മഞ്ജു പറഞ്ഞിരുന്നു. ഇപ്പോള്‍ തന്റെ സ്വപ്‌നം സാക്ഷാത്കരിച്ചതിന്റെ സന്തോഷത്തിലാണ് താരം.
കൊച്ചിയിലെ ബിഎംഡബ്ല്യു മോട്ടറാഡ് വിതരണക്കാരായ ഇവിഎമ്മിൽ നിന്നാണ് പുതിയ ബൈക്ക് മഞ്ജു ഗാരിജിലെത്തിച്ചത്.
ബിഎഡബ്ല്യുവിന്റെ ആർ 1250 ജിഎസ് അഡ്വഞ്ചർ ബൈക്കിലായിരുന്നു അജിത്ത് ലഡാക്ക് യാത്ര നടത്തിയത്. അതേ സീരിസിൽ പെട്ട ആർ 1250 ജിഎസ് എന്ന ബൈക്കാണ് മഞ്ജു വാരിയർ വാങ്ങിയത്.
manju warrier buys bmw bike