മഴവില്‍ മനോരമയുടെ പുതിയ റിയാലിറ്റി ഷോ 'എന്റെ അമ്മ സൂപ്പറാ' ഇന്നു മുതല്‍ പ്രേക്ഷകര്‍ക്കു മുന്നില്‍. ജീവിതത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള 15 അമ്മമാര്‍ കുട്ടികള്‍ക്കൊപ്പം അരങ്ങിലെത്തുന്ന പരിപാടി തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 9ന് സംപ്രേഷണം ചെയ്യും. അമ്മമാരും കുട്ടികളും ജീവിതാനുഭവങ്ങളും വേറിട്ട കഴിവുകളും പങ്കുവയ്ക്കുന്ന വ്യത്യസ്ത വേദിയായാണ് 'എന്റെ അമ്മ സൂപ്പറാ ' രൂപകല്പന ചെയ്തിരിക്കുന്നത് . നടിമാരായ മീന, പൂര്‍ണിമ ഇന്ദ്രജിത്, വിനയ പ്രസാദ് തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം എന്നിവര്‍ വിധികര്‍ത്താക്കളായെത്തുന്നു. ഗായിക സിതാര കൃഷ്ണകുമാറും മകള്‍ സാവന്‍ റിതുവും ചേര്‍ന്നാണ് പരിപാടിയുടെ തീം സോങ് പാടിയിരിക്കുന്നത്. ഗായത്രി അരുണ്‍ ആണ് അവതാരക.
Mazhavil Manorama reality show Ente Amma Supera today onwards