Renjith

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് അവാര്‍ഡ് നിര്‍ണയത്തില്‍ ഇടപെട്ടെന് ആരോപണത്തില്‍ അതിരൂക്ഷമായി പ്രതികരിച്ച് നടന്‍ വിനായകന്‍. ജൂറി അംഗങ്ങളെ സ്വാധീനിക്കാന്‍ രഞ്ജിത്ത് ശ്രമിച്ചെന്നാരോപിച്ച് സംവിധായകന്‍ വിനയന്‍ മുഖ്യമന്ത്രിയെയും ലിജീഷ് മുല്ലേഴത്ത് ഹൈക്കോടതിയെയും സമീപിച്ചിരുന്നു. തെളിവില്ലെന്നുപറഞ്ഞ് സര്‍ക്കാരും കോടതിയും ആരോപണങ്ങള്‍ തള്ളി. എന്നാല്‍ രഞ്ജിത്തിനെതിരെ അതിശക്തമായ നിലപാടാണ് മനോരമന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ വിനായകന്‍ കൈക്കൊണ്ടത്. ‘രഞ്ജിത്തിന്റെ സിനിമ പഴയ മുത്തുച്ചിപ്പി വാരികയിലെ ഇക്കിളി കഥകള്‍ പോലെയാണ്’. രഞ്ജിത്തിനെയൊക്കെ നേരത്തേതന്നെ തുടച്ചുകളഞ്ഞതാണെന്നും വിനായകന്‍ പറഞ്ഞു.

അഭിമുഖത്തില്‍ അവാര്‍ഡ് വിവാദത്തെക്കുറിച്ചുള്ള ഭാഗത്തിന്റെ പൂര്‍ണരൂപം.

ചോദ്യം: ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ ഇടപെട്ടെന്ന് സംവിധായകന്‍ വിനയന്‍ ആരോപിച്ചിരുന്നു. അതിനെ സാധൂകരിക്കുംവിധം ജൂറി അംഗം നേമം പുഷ്പരാജിന്റെ ഓഡിയോ ക്ലിപ്പുകളും പുറത്തുവന്നിരുന്നു. അക്കാര്യത്തില്‍ വിനായകന്റെ നിലപാടെന്താണ്?

വിനായകന്‍: ആക്ച്വലി, ഞാന്‍ ഈ സംഭവം കണ്ടിട്ടില്ല. കാരണം ഞാന്‍ ഈ പുള്ളിയെ ഒക്കെ നേരത്തേതന്നെ തുടച്ചുകളഞ്ഞതാണ്. ലീല എന്ന സിനിമ കണ്ടിട്ടുണ്ടോ? മുത്തുച്ചിപ്പി എന്ന ബുക്ക് (വാരിക) വായിച്ചിട്ടുണ്ടോ? അതും ഇതും തമ്മില്‍ എന്താണ് വ്യത്യാസം? ഇതാണോ ഭയങ്കര ക്രിയേറ്റിവിറ്റി? നിങ്ങള്‍, ആനയെ തൊട്ടിട്ടുണ്ടോ? ആനയുടെ തുമ്പിക്കൈയില്‍ ഒരു പെണ്ണിനെ ഇങ്ങനെ കിടത്തുക... എന്നുപറഞ്ഞാല്‍ ഒന്നാലോചിച്ച് നോക്കിക്കേ. ഇവന്മാര്‍ എന്ത് ഭീകരന്മാരാണെന്ന് ആലോചിച്ചുനോക്കിയേ. ഇവന്റെയൊക്കെ (എഴുത്തുകാരന്റെ) മനസില്‍ ട്രിപ്പാണേ... എന്നിട്ട് ഇതിന് അവാര്‍ഡും കൊടുക്കണം. ഞാന്‍ പറഞ്ഞ കാര്യങ്ങളുടെ അത്രയും ഉണ്ടോ, അതിന്റെ ഇരട്ടിയല്ലേ ഈ ഭീകരത? ഒരു സ്ത്രീയെ നഗ്നയാക്കി ആനയുടെ തുമ്പിക്കൈയില്‍ കിടത്തിയിട്ട് അവളെ ഭോഗിക്കുക...എന്ന്. അത്രയും മോശപ്പെട്ടവനല്ല വിനായകന്‍. എന്നിട്ട് ഇതിന് എഴുത്തുകാരന്‍, സാഹിത്യകാരന്‍ എന്നുപറഞ്ഞ് ലേബല്‍ കൊടുക്കുന്നു നിങ്ങള്‍. ഇങ്ങനെയുള്ള ആള്‍ക്കാരെ പൊളിച്ചുകളയണം. ഇവരാണ് സമൂഹത്തിലെ ഏറ്റവും മോശപ്പെട്ടവര്‍. ഇവരാണ് സമൂഹത്തെ നശിപ്പിക്കുന്നത്. പേര് ഞാന്‍ പറയുന്നില്ല. ആരാണെന്ന് നമുക്ക് മനസിലാകും. ഇതിനൊക്കെ സാഹിത്യം എന്നുപറയുന്ന വാക്കാണ് ഉപയോഗിക്കുന്നത്...

Leelaranjith-16

ചോദ്യം : ര‍ഞ്ജിത്തുമായി എങ്ങനെയാണ് അഭിപ്രായവ്യത്യാസം ഉണ്ടായത്?

വിനായകന്‍: ലീല എന്ന പടം വലുതാണെന്ന് പറയുന്ന സമൂഹത്തോട് എന്തുപറയാനാണ്? എന്നിട്ട് ഇവര്‍ പെണ്ണുങ്ങളെ സംരക്ഷിക്കാന്‍ നടക്കുന്ന മനുഷ്യരായി മാറുകയാണ്. ലീല എന്നുപറയുന്ന പടം, മുത്തുച്ചിപ്പി വായിക്കുംപോലെ...(ചിരിക്കുന്നു). വെറും മുത്തുച്ചിപ്പി. മുന്‍പ് പത്മ തിയറ്ററിന്റെ മുന്നില്‍ ചെന്നാല്‍ കാണാം, മുത്തുച്ചിപ്പി ഇങ്ങനെ ഇട്ടിട്ടുണ്ടാകും. ഞാന്‍ വായിച്ചിട്ടുണ്ട്. അതിന്റെ അത്രപോലും ക്വാളിറ്റി ഇല്ല ഇതിന്. അതേക്കുറിച്ച് ഇരുന്ന് സംസാരിക്കുന്നു ജയനെപ്പോലെ. ഇവര്‍ ഏത് സമൂഹത്തിലാണ് ജീവിക്കുന്നത്. പേര് പറയാന്‍ പറ്റാത്തതുകൊണ്ട് ഞാന്‍ പറയാതിരുന്നതാണ്. പുള്ളിക്ക് അതിനുള്ള ഉത്തരം വെച്ചിട്ടുണ്ട്. അത് പിന്നീട് ഞാന്‍ കൊടുക്കും. 

 

Actor Vinayakan Lashes Out against Chalachithra Academy Chairman Ranjith on State Award Row