ഭാര്യ എലിസബത്ത് ഇപ്പോള്‍ തന്റെ കൂടെ ഇല്ലെന്ന് നടന്‍ ബാല. അവളുടെ പോലെ സ്വഭാവമുള്ള ഒരു െപണ്ണിനെ കണ്ടിട്ടില്ല. ഇപ്പോള്‍ എന്റെ കൂടെയില്ല. ഞാനും അവളുടെ കൂടെയില്ല, മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ബാല പറയുന്നു.
ഒരു അഭിമുഖത്തിലും അവളെ കുറിച്ച് പറഞ്ഞിട്ടില്ല. ഒരേയൊരു വാക്ക് ഇപ്പോള്‍ പറയാം. എലിസബത്ത് തങ്കമാണ്, ശുദ്ധമായ സ്വഭാവമാണ്. എലിബസത്തിനെ വെച്ച് ഇവരെ ആരെയും താരതമ്യം ചെയ്യരുത്. എലിസബത്തിന്റെ സ്വഭാവമുള്ള ഒരു പെണ്ണിനെ കണ്ടിട്ടില്ല. എന്റെ കൂടെയില്ല. ഞാനും അവളുടെ കൂടെയില്ല. എന്റെ വിധിയാണ് എല്ലാം, അഭിമുഖത്തില്‍ ബാല പറയുന്നു.
സ്നേഹം എന്നത് ചിത്രശലഭം പോലെയാണ്. പറന്നു നടക്കും, പിടിക്കാൻ പറ്റില്ല. ഞാൻ മരിച്ചാൽപോലും അവളെക്കുറിച്ച് കുറ്റം പറയാൻ കഴിയില്ല. കഷ്ടപ്പെട്ടപ്പോൾ എന്റെ കൂടെ നിന്നു. പ്രേക്ഷകർ ഒരുപാട് സ്നേഹിക്കുന്നുണ്ട്. എലിസബത്തിന് നല്ലതു മാത്രമേ വരൂ, ബാല പറഞ്ഞു.
എലിസബത്ത് കൂടെയില്ലെന്ന ബാലയുടെ വെളിപ്പെടുത്തല്‍ എത്തിയതോടെ ഇരുവരുടേയും ഇടയില്‍ എന്താണ് സംഭവിച്ചത് എന്ന ചോദ്യമാണ് ആരാധകരില്‍ നിന്ന് ഉയരുന്നത്. ബാലയുടെ നാല്‍പത്തിയൊന്നും ജന്മദിനം ആഘോഷിച്ചപ്പോഴും എലിസബത്ത് ഉണ്ടായിരുന്നില്ല. ജോലിക്കായി കേരളം വിട്ട് വന്നിരിക്കുകയാണ് എന്നാണ് എലിസബത്ത് പറഞ്ഞിരുന്നത്.
Elizabeth is not with me, says actor Bala