സാൾട് ആൻഡ് പെപ്പെർ ലുക്കിലെത്തിയ ജ്യോതിർമയുടെ ചിത്രങ്ങള്‍ സൈബറിടത്ത് വൈറല്‍. കേരള മീഡിയ അക്കാദമി പൂർവ വിദ്യാർഥി സംഗമത്തിന് ജ്യോതിർമയി എത്തിയപ്പോൾ പകര്‍ത്തിയ ചിത്രങ്ങളാണ് വൈറലായത്. കേരള മീഡിയ അക്കാദമി അവരുടെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ചിത്രങ്ങൾ പങ്കുവച്ചത്. ഏതു ഗെറ്റപ്പിൽ വന്നാലും ജ്യോതിർമയിക്ക് ഒരു പ്രത്യേക ഭംഗിയുണ്ടെന്നും നാൽപതു വയസ്സായെന്ന് വിശ്വസിക്കാൻ പ്രയാസമാണെന്നും ആരാധകർ അഭിപ്രായപ്പെടുന്നു . 2015 ഏപ്രിൽ 4–നാണ് അമൽ നീരദും ജ്യോതിർമയിയും വിവാഹിതരാകുന്നത്. 2013 ൽ റിലീസ് ചെയ്ത സ്ഥലം എന്ന സിനിമയിലാണ് ജ്യോതിര്‍മയി അവസാനം പ്രത്യക്ഷപ്പെട്ടത്.