സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനായി പൊതുജനങ്ങളെ ബോധവൽക്കരിക്കാൻ ക്യംപെയിനുമായി ഷാർജ പൊലീസ് . ബി അവൈർ എന്ന പേരിലാണ് ബോധവത്കരണ പ്ലാറ്റ്ഫോം ഷാർജ പൊലീസ് തുടങ്ങിയത്. താമസക്കാരെയും പൗരന്മാരെയും സന്ദർശകരെയും വിവിധ ഓൺലൈൻ കുറ്റകൃത്യങ്ങൾ തടയുന്നതിന് സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് ബോധവൽക്കരിക്കും. തട്ടിപ്പുകൾക്ക് ഇരകളാകുന്നവർ റിപ്പോർട്ട് ചെയ്യാതിരിക്കരുതെന്ന് അധികൃതർ ആവശ്യപ്പെട്ടു. ഇ-ബ്ലാക്മെയിൽ, ടെലിഫോൺ തട്ടിപ്പ്, ഹാക്കിങ് തുടങ്ങിയ വിഷയങ്ങൾ ക്യാംപെയിനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ വർഷം ആദ്യ ആറുമാസത്തിൽ മാത്രം രജിസ്റ്റർ ചെയ്തത് 351 സൈബർ കുറ്റകൃത്യങ്ങളാണെന്ന് പൊലീസ് അറിയിച്ചു.