തമിഴ്നാട് നീലഗിരി ജില്ലയിലെ താളൂരില്‍ ആയിരത്തഞ്ഞൂര്‍ പേര് പങ്കെടുത്ത ബഡുഗ നൃത്തം അരങ്ങേറി. തമിഴ്നാട്ടിലെ ബഡുഗ സമുദായത്തിന്റെ തനത് നൃത്തരൂപമാണിത്.
നീലഗിരി ജില്ലയിലെ പ്രബലമായ സമുദായമാണ് ബഡുഗ. ജീവിതരീതികളിലും സംസ്ക്കാരത്തിലും വ്യത്യസ്തത പുലര്‍ത്തുന്ന ഈ വിഭാഗത്തിന് ഏറ്റവും പ്രധാനപ്പെട്ടതാണ് നൃത്തം. ലളിതമായ അലങ്കാരങ്ങളും വസ്ത്ര രീതികളുമാണ് ബഡുഗ നൃത്തത്തിന്റെ സവിശേഷത. തമിഴ് മലയാളം, തമിഴ് ഭാഷ ഇടകലര്‍ത്തിയാണ് ഇവരുടെ ഭാഷ. എല്ലാ ആഘോഷങ്ങളിലും ഈ നൃത്തം ഒഴിച്ചുകൂടാനാവത്താതാണ്.
തമിഴ്നാട് അതിര്‍ത്തി മേഖലയായ താളൂരിലെ നീലഗിരി കോളേജാണ് 1570 പേരെ അണിനിരത്തിയത്. ഇതില്‍ ബഡുഗ വിഭാഗക്കാര്‍ അല്ലാത്തവരും ഉള്‍പ്പെടും. എലൈറ്റ് ബുക്ക് ഒാഫ് വേള്‍ഡ് റെക്കോഡ് പദവി ലഭിച്ചു എന്ന് സംഘാടകര്‍ അറിയിച്ചു. അണ്ണാ യൂണിവേഴ്സിറ്റി മുന്‍ വിസി പ്രൊഫ ഇ ബാലഗുരുസ്വാമിയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.