fountain-pen

പഴയതിന് മൂല്യമേറുന്ന പുതിയ കാലത്ത് പുതുമയേറുന്നൊരു കാഴ്ചയുണ്ട് ചെന്നൈയില്‍. ഹീറോപേന എന്ന വിളിപ്പേരുള്ള ഫൗണ്ടന്‍ പേനകളുടെ അമൂല്യശേഖരം.  പേനകളുടെ നിര്‍മാണത്തിലും വില്‍പനയിലും ഒരുനൂറ്റാണ്ട് തികയാന്‍ പോകുന്ന കേളിയാണ് ഈ സ്ഥാപനം.

 ആരാണ് ഇക്കാലത്ത് ഹീറോപേന ഉപയോഗിക്കുന്നത് എന്ന് സംശയമുണ്ടാകും. എന്നാല്‍ ചെന്നൈ പാരിസ് കോര്‍ണറിലെ ജെം ആന്‍ കോ. പ്രൈവറ്റ് ലിമിറ്റഡ് എന്ന കടയിലെത്തിയാല്‍ അത് മാറും. ഇപ്പോഴും ഫൗണ്ടന്‍ പേനകള്‍ക്ക് ആവശ്യക്കാരുണ്ട്.  കാലങ്ങളായി ഫൗണ്ടന്‍ പേനകള്‍ മാത്രം ഉപയോഗിക്കുന്നവരാണ് കടയിലെത്തുന്ന പ്രാധാനികള്‍.  ഏഴുനിറങ്ങളിലുള്ള മഷികളാണ് എഴുത്തുകാരന്റെ ചിന്തകള്‍ക്ക് നിറംപകരുന്നത്.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഫൗണ്ടന്‍ പേനകളും ഓര്‍മകളുടെ മഷിപുരണ്ട് ഇവിടെയുണ്ട്.  വില്‍പനയ്ക്ക് വച്ചവയിലും വിവിധതരങ്ങളുണ്ട്.കച്ചവടത്തില്‍ ഇടിവുണ്ടെങ്കിലും ഐ.ടി രംഗത്തുള്ളവരടക്കം ഇപ്പോള്‍ ഫൗണ്ടന്‍ പേനകള്‍ക്കായി എത്തുന്നുണ്ട്.  എഴുത്തിനപ്പുറം ഈ മഷിപ്പേനകള്‍ സമ്മാനങ്ങള്‍ക്കായി, ഓര്‍മകളുടെ സൂക്ഷിപ്പുകള്‍ക്കായി വാങ്ങുന്നവരും ഉണ്ട്.