nambi-narayanan
പത്മ പുരസ്കാരങ്ങള്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദ് സമ്മാനിച്ചു. ശാസ്ത്രഞ്ജന്‍ നമ്പി നാരായണന്‍ പത്മഭൂഷണും പുരാവസ്തു ഗവേഷകന്‍ കെ.കെ.മുഹമ്മദ് പത്മശ്രീ ബഹുമതിയും ഏറ്റുവാങ്ങി. പുരസ്കാര വിതരണത്തിന്റെ രണ്ടാം ഘട്ടത്തില്‍ 56 പേരാണ് പത്മ ബഹുമതി ഏറ്റുവാങ്ങിയത്.  ഈ വര്‍ഷം 112 പേര്‍ക്കാണ് പത്മപുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. പുരസ്കാരവിതരണത്തിന്റെ ഒന്നാം ഘട്ടത്തില്‍ നടന്‍ മോഹന്‍ലാല്‍ പത്മഭൂഷണും ഗായകന്‍ കെ.ജി.ജയന്‍ പത്മശ്രീ ബഹുമതിയും ഏറ്റുവാങ്ങിയിരുന്നു.