tr-balu-dmk

തമിഴ്നാട്ടില്‍ ശ്രീപെരുംപതൂര്‍ മണ്ഡലം തിരിച്ചുപിടിക്കാനുള്ള പ്രചാരണതിരക്കിലാണ് മുതിര്‍ന്ന ഡിഎംകെ നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ടി.ആര്‍.ബാലു. പുതുച്ചേരിയുള്‍പ്പെടെ തമിഴ്നാട്ടില്‍ നിന്ന് നാല്‍പത് സീറ്റുകളാണ് രാഹുല്‍ ഗാന്ധിക്ക് ലഭിക്കാന്‍ പോകുന്നതെന്നും ബാലു മനോരമ ന്യൂസിനോട് പറഞ്ഞു. 

പ്രായം തളര്‍ത്താത്ത ആവേശത്തിലാണ് മുതിര്‍ന്ന നേതാവ് ടി.ആര്‍.ബാലു. സൗത്ത് ചെന്നൈയിൽ നാലു തവണയും ശ്രീപെരുംപുത്തൂരിൽ ഒരു തവണയും ജയിച്ച ബാലുവിന്  കഴിഞ്ഞ തവണ തഞ്ചാവൂരിൽ അടിതെറ്റി വീണ്ടും ശ്രീപെരുംപുത്തൂരില്‍. സുപരിചതമായ വഴികളിലൂടെ വേഗത്തിലുള്ള പ്രചാരണം.

എം.കെ.സ്റ്റാലിനാണ് ആദ്യം രാഹുല്‍ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയത്. അത് സംഭവിക്കാന്‍ പേവുകയാണെന്നും മോദിയെ ജനം കൈവിടുമെന്നും ബാലു പറയുന്നു.

വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നത് തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ വിജയത്തിന്‍റെ ഒരു ഘടകമായിരിക്കുമെന്നും ബാലു വ്യക്തമാക്കി. പിഎംകെയുടെ എ.വൈദ്യലിംഗമാണ് പ്രധാന എതിരാളി. മക്കള്‍ നീതി മയ്യം സ്ഥാനാര്‍ഥി എം.ശ്രീധറിന് വേണ്ടി കമല്‍ഹാസന്‍ മണ്ഡലത്തില്‍ പ്രചാരണത്തിനെത്തി.