tik-tok

ടിക് ടോക്കിൽ ലൈക്കുകളും ഫോളോവേഴ്സിനെയും വാരിക്കൂട്ടാൻ യുവാക്കൾ എന്തും ചെയ്യുമെന്ന അവസ്ഥയാണ് ഇപ്പോൾ. വീടിനകത്തും പുറത്തും പൊതുയിടങ്ങളിലുമെല്ലാം വിഡിയോ ഷൂട്ടിനായി തിരഞ്ഞെടുക്കും. അച്ഛനും അമ്മയും മുതൽ മുത്തച്ഛനും മുത്തശ്ശിയും ജനിച്ചു വീണ കുഞ്ഞും വരെ ടിക് ടോകിൽ വന്ന് പോകും.  അത്തരത്തിലൊരു വിഡിയോ ഷൂട്ട് ചെയ്യാൻ ശ്രമിച്ച് കുരുക്കിലായിരിക്കുകയാണ് യുവാവ്. ബെംഗലുരുവിലാണ് സംഭവം.

21 കാരനായ ബികോം വിദ്യാർഥി നൂർ അഹമ്മദാണ് വിഡിയോയിൽ. സ്കൂട്ടറിന്റെ പുറകിൽ യുവതിയെ ഇരുത്തി ബൈക്ക് സ്റ്റണ്ട് നടത്തുകയാണ് ഇയാൾ. ഹെൽമറ്റ് ധരിക്കാതെ ബൈക്കിനെ അതിവേഗം പായിക്കുകയാണ് യുവാവ്. ഇത് ടിക് ടോക്കിൽ പങ്കുവയ്ക്കുകയും ചെയ്തു. പക്ഷേ പിന്നാലെ പൊലീസ് എത്തി യുവാവിനെ അറസ്റ്റ് ചെയ്തിരിക്കുകയാണ്.

റോഡിൽ അപകടം സൃഷ്ടിച്ച് വണ്ടിയോടിച്ച കുറ്റത്തിനാണ് നൂറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. സ്വന്തമായി ബൈക്ക് ഇല്ലാത്ത നൂർ കഴിഞ്ഞ 10 മാസങ്ങളായി സുഹൃത്തുക്കളുടെ വാഹനങ്ങളിലാണ് അഭ്യാസം പരിശീലിച്ചുകൊണ്ടിരിക്കുന്നത്.