modi-cow-11

കേന്ദ്രസർക്കാരിനെ വിമർശിക്കുന്ന പ്രതിപക്ഷത്തിനെതിരെ കടുത്ത പരാമർശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട ചില പ്രത്യേക പദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങുകൾക്കിടയിലാണ് പശു വിരുദ്ധരെ മോദി വിമർശിച്ചത്. 

 

''ഓം എന്നും പശു എന്നും കേൾക്കുമ്പോൾ ചിലർ അസ്വസ്ഥരാകുന്നു. രാജ്യം പതിനാറാം നൂറ്റാണ്ടിലേക്ക് തിരിച്ചുപോകുന്നുവെന്ന് അലമുറയിടുന്നു. മൃഗങ്ങളെ ഉൾപ്പെടുത്താതെ ഗ്രാമീണ സമ്പദ് വ്യവസ്ഥതയെപ്പറ്റി എങ്ങനെ സംസാരിക്കാനാകും? അത്തരമാളുകൾ രാജ്യത്തെ നശിപ്പിക്കുകയാണ്''- ദേശീയ മൃഗ രോഗ നിയന്ത്രണ പദ്ധതിയുൾപ്പെടെയുള്ളവയുടെ ഉദ്ഘാടനം നിർവഹിച്ച് മോദി പറഞ്ഞു. 

 

''നമ്മുടെ നാട്ടിൽ പശു എന്നത് ഒരു സമ്പത്താണ്. നമ്മുടെ അർത്ഥവ്യവസ്ഥയുടെ അവിഭാജ്യഘടകമാണത്. അതില്ലാതെ നമ്മുടെ ഗ്രാമങ്ങൾക്കോ, പട്ടണങ്ങൾക്കോ, നഗരങ്ങൾക്കുപോലുമോ നിലനിൽപ്പില്ല''- മോദി പറഞ്ഞു.