prithvi-web

പരിമിതികളെ അവസരങ്ങളാക്കി മാറ്റുന്നവരില്‍ പലരെയും നമ്മള്‍ അറിയതെ പോകാറുണ്ട്. അത്തരമൊരു പ്രതിഭയാണ് ചെന്നൈ സ്വദേശി  പ്രിഥി ശേഖര്‍. ലോക ബധിര ടെന്നിസ് ചാംപ്യനായ പ്രിഥി ഒളിംപിക്സ് ലക്ഷ്യമിട്ടുള്ള  തയാറെടുപ്പുകള്‍ തുടങ്ങികഴിഞ്ഞു

ശബ്ദം അന്യമാക്കിയ വിധിയോടുള്ള പോരാട്ടം കൂടിയാണ് പ്രിഥി ശേഖറെന്ന ഈ ഇരുപത്തിയാറുകാരന് ടെന്നിസ്. ദിവസം അഞ്ചുമണിക്കൂറിലേറെ  കോര്‍ട്ടില്‍ ചിലവഴിക്കുന്ന പ്രിഥിയുടെ നിശ്ചയദാര്‍ഢ്യത്തിന് ഒടുവിലെത്തിയ  കിട്ടിയ അംഗീകാരമാണ് ലോക ചാംപ്യന്‍ പട്ടം. ലോക മൂന്നാം നമ്പര്‍  താരത്തെയാണ് കഴിഞ്ഞ മാസം തുര്‍ക്കിയില്‍ നടന്ന ചാംപ്യന്‍ഷിപ്പില്‍  പ്രിഥി കീഴ്പെടുത്തിയത്. . തന്നെ പോലുളളവര്‍ക്ക് പ്രതിസന്ധികളില്‍  തളര്‍ന്നുപോകാതിരിക്കാനുള്ള പ്രചോദനയമായാണ്  നേട്ടത്തെ ഈ ചെന്നൈക്കാരന്‍ കാണുന്നത്.

ജനിച്ചപ്പോഴേ കേള്‍വി തകരാറുള്ള പ്രിഥി എട്ടാമത്തെ വയസു മുതലാണ് റാക്കറ്റ് കയ്യിലെടുക്കുന്നത്.  രാജ്യത്തിനുവേണ്ടി ഒളിംപിക്സ് മെഡലാണ്  ഇനിയുള്ള ലക്ഷ്യം

ചെന്നൈ പെരമ്പൂരിലെ ഇന്റഗ്രേല്‍ കോച്ച് ഫാക്ടറിയിലെ ജീവനക്കാരനാണ്  രാജ്യത്തിന്റെ ഈ അഭിമാന താരം.