grandma-singing

ഒരു മുത്തശ്ശിയുടെ ഇംഗ്ലീഷ് ഭാഷ പരി‍ജ്ഞാനമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. മഹാത്മാഗാന്ധിയെക്കുറിച്ചാണ് മുത്തശ്ശി നല്ല സ്ഫുടമായി ഇംഗ്ലീഷില്‍ സംസാരിക്കുന്നത്. ഐപിഎസ് ഓഫീസര്‍ അരുണ്‍ ബോത്രയാണ് മുത്തശ്ശിയുടെ വിഡിയോ ട്വീറ്ററിലൂടെ പങ്കുവച്ചത്. 

ഭാഗ്‍വാണി ദേവി എന്ന ഗ്രാമീണ സ്ത്രീയാണ് വിഡിയോയില്‍ മഹാത്മാ ഗാന്ധിയെക്കുറിച്ച് പറയുന്നത്. വിഡിയോ പ്രചരിച്ചതോടെ പ്രതികരണങ്ങളുമായി നിരവധിപേര്‍ രംഗത്തെത്തി. ശശി തരൂരിനെ വെല്ലുന്ന ഇംഗ്ലീഷാണ് മുത്തശ്ശിയുടേതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.  

മഹാത്മാ ഗാന്ധി ലോകം കണ്ട ഏറ്റവും മഹാനായ മനുഷ്യനും ലളിതമായ ജീവിതം നയിച്ച മനുഷ്യനുമായിരുന്നു എന്നാണ് ഭാഗ്‍വാണി ദേവി ഇംഗ്ലീഷിൽ പറയുന്നത്. 36 സെക്കന്റുള്ള വിഡിയോയില്‍ ഗാന്ധിജി നമ്മുടെ രാഷ്ട്രപിതാവാണെന്നും അഹിംസാവാദിയാണെന്നും പറയുന്ന മുത്തശ്ശി പേര് പറഞ്ഞാണ് വിഡിയോ അവസാനിപ്പിക്കുന്നത്. 

സ്പോക്കൺ ഇംഗ്ലീഷിൽ പത്തിൽ എത്രമാർക്ക് നൽകാമെന്നു ചോദിച്ചാണ് അരുൺ ബോത്ര വിഡിയോ ട്വിറ്ററിൽ  പങ്കുവച്ചത്. തുടർന്ന് നിരവധി പേർ വിഡിയോ  കാണുകയും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു. ട്വിറ്ററിലെത്തി മണിക്കൂറുകൾക്കകം മൂന്നുലക്ഷത്തിലധികം പേർ വിഡിയോ കാണുകയും നൂറിലധികം കമന്റുകളും വിഡിയോയ്ക്ക് എത്തി.