രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വോട്ടുചെയ്ത സിപിഎം എംഎൽഎയെ പാർട്ടി സസ്പെൻഡ് ചെയ്തു. രാജസ്ഥാനിലെ ഭാദ്ര മണ്ഡലത്തില്‍ നിന്നുമുള്ള എംഎൽഎ ബൽവാൻ പൂനിയയെ ആണ് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തത്. പാർട്ടി നിർദേശം ലംഘിച്ച് വോട്ടുചെയ്തതിനാണ് നടപടി.
ജൂൺ 19 ന് നടന്ന രാജ്യസഭാ തിരഞ്ഞെപ്പില്‍ പൂനിയ കോൺഗ്രസിന് അനുകൂലമായിട്ടാണ് വോട്ട് ചെയ്തത്. സംഭവത്തില്‍ ഏഴ് ദിവസത്തിനകം വിശദീകരണം നല്‍കണമെന്നും പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്.
രാജസ്ഥാനിൽ 3 സീറ്റിലേക്കു കോൺഗ്രസിന്റെയും ബിജെപിയുടെയും 2 വീതം സ്ഥാനാർഥികളാണു മത്സരിച്ചത്. ഏറ്റവും കൂടുതൽ വോട്ടോടെയാണ് (64) കെ.സി വേണുഗോപാൽ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഒപ്പം, കോൺഗ്രസിന്റെ നീരജ് ഡാങ്കിയും ബിജെപിയുടെ രാജേന്ദ്ര ഗെലോട്ടും ജയിച്ചു.