സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ തരംഗമാവുകയാണ് ഈ സ്വർണ കടുവ. ഇന്ത്യയിൽ ഇപ്പോൾ ജീവനോടെ അവശേഷിക്കുന്ന ഏക സ്വർണ കടുവ ഇതാണെന്നാണ് കരുതപ്പെടുന്നത്. അസമിലെ കസിരംഗ നാഷണല്‍ പാര്‍ക്കിലുള്ള സ്വർണ കടുവയുടെ ചിത്രം ട്വിറ്ററിൽ ഇപ്പോൾ വൈറലാണ്.
ദിവസങ്ങൾക്ക് മുൻപ് കർണാടകയിലെ കബനി വനമേഖലയോട് ചേർന്ന് കണ്ടെത്തിയ കരിമ്പുലിയുടെ ചിത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു.
ഐഎഫ്എസ് ഓഫിസര്‍ പര്‍വീണ്‍ കശ്വാനാണ് ട്വിറ്ററില്‍ സ്വര്‍ണ കടുവയുടെ ചിത്രം പങ്കുവച്ചത്. വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ മയുരെഷ് ഹെന്ഡ്രേ ആണ് ഈ പെണ്‍കടുവയുടെ ചിത്രം എടുത്തത്. ഈ കടുവയുടെ 2019 ല്‍ എടുത്ത ഒരു മനോഹരചിത്രവും ഇദ്ദേഹം ഷെയര്‍ ചെയ്തിട്ടുണ്ട്. ജനിതക മാറ്റങ്ങള്‍ മൂലമാണ് കടുവകള്‍ക്ക് ഇത്തരത്തില്‍ നിറം ലഭിക്കുന്നത്. ലോകത്ത് തന്നെ അപൂർവങ്ങളിൽ അപൂർവമാണ് സ്വർണ കടുവകൾ.