കോവിഡ് ബാധയെ തുടർന്ന് ഗുരുതരാവസ്ഥയിൽ കഴിയുന്ന ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യം വെന്റിലേറ്ററിൽ തന്നെ തുടരുകയാണെന്ന് മകൻ ചരൺ. അച്ഛൻ ഇപ്പോഴും വെന്റിലേറ്ററിലാണെന്നും ആരോഗ്യനിലയിൽ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി
‘അച്ഛന്റെ സ്ഥിതിയിൽ മാറ്റമില്ല. അദ്ദേഹം ഇപ്പോഴും വെന്റിലേറ്ററിൽ തന്നെയാണ്. വെന്റിലേറ്ററിൽ നിന്നും അദ്ദേഹത്തെ മാറ്റിയെന്നു ചില വാർത്തകൾ വരുന്നുണ്ട്. പക്ഷേ അതൊന്നും ശരിയല്ല. വരും ദിവസങ്ങളിൽ അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെടുമെന്നാണ് എന്റെ പ്രതീക്ഷ. നിങ്ങളുടെ പ്രാർഥനകൾ ഉണ്ടാകണം’ ചരൺ പറഞ്ഞു.
കോവിഡ് സ്ഥിരീകരിച്ച എസ്.പി.ബാലസുബ്രഹ്മണ്യത്തെ ഈ മാസം അഞ്ചിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ചെറിയതോതിൽ മാത്രമേ വൈറസ് ബാധിച്ചിട്ടുള്ളു എന്നും ഗായകൻ തന്നെ അറിയിച്ചിരുന്നു. എന്നാൽ കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരത്തോടെ അദ്ദേഹത്തെ അതിതീവ്ര പരിചരണവിഭാഗത്തിലേക്ക് മാറ്റിയെന്ന വാർത്തകൾ പുറത്തു വന്നു. പ്രിയഗാകന്റെ രോഗമുക്തിക്കു വേണ്ടിയും മടങ്ങിവരവിനു വേണ്ടിയുമുള്ള പ്രാർഥനയിലാണ് ചലച്ചിത്ര സംഗീത ലോകം.