cycle-doctor

ദിവസവും പത്തു കിലോമീറ്റർ സൈക്കിൾ ചവിട്ടി പോകും. കാലിൽ ഒരു ചെരുപ്പ് പോലും ഉണ്ടാവില്ല. വീടുകൾ തോറും കയറി ഇറങ്ങും. വയസ് 87 കഴിഞ്ഞിട്ടും സേവനത്തിന്റെ വഴിയിൽ വ്യത്യസ്ഥനാണ് ഈ മനുഷ്യൻ. മഹാരാഷ്ട്രയിലെ ചന്ദ്രപ്പൂർ ജില്ലയിലെ ഈ ഡോക്ടർ രാജ്യത്തിന് അഭിമാനമാകുന്നത് അങ്ങനെയാണ്. അതും ഈ കോവിഡ് കാലത്ത്. 

ചികിൽസാ സൗകര്യങ്ങൾ അധികമില്ലാത്ത ഗ്രാമങ്ങളിൽ സൈക്കിളിലെത്തിയാണ് ഡോക്ടർ രാമചന്ദ്ര ദാന്തേഖാർ തന്റെ സേവനം നടത്തുന്നത്. വീടുകളിൽ കയറി രോഗികളെ പരിചരിച്ച് അവർക്ക് വേണ്ട സഹായം ചെയ്യും ഈ ഹോമിയോപ്പതി ഡോക്ടർ. കോവിഡ് സമയത്ത് ആരും തിരിഞ്ഞുനോക്കാത്ത ഗ്രാമങ്ങളിലെ ജനങ്ങൾക്ക് ഈ ഡോക്ടറാണ് ഏക ആശ്രയം. കഴിഞ്ഞ 60 വർഷമായി ഇദ്ദേഹം ഇത്തരത്തിലാണ് ജനങ്ങളെ സേവിക്കുന്നത്. രോഗികളിൽ നിന്നും ഫീസ് ചോദിച്ചു വാങ്ങിക്കാറില്ല. രോഗി കൊടുക്കുന്നതെന്തോ അതും വാങ്ങും. ഒന്നും െകാടുത്തില്ലേലും പരാതിയുമില്ല, പരിഭവുമില്ല.