monkey-washing

മൃഗങ്ങള്‍ ഭക്ഷണം കഴിക്കുകയും ഉറങ്ങുകയുമല്ലാതെ മറ്റെന്തെല്ലാം കാര്യങ്ങളാകും ചെയ്യുക? ഇവിടെയിതാ ഒരു കുരങ്ങൻ വീട്ടുജോലികൾ വരെ ചെയ്യും. മനുഷ്യനെക്കാൾ വൃത്തിയായി പാത്രങ്ങൾ കഴുകുന്ന കുരങ്ങന്റെ വിഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. ചായക്കടയോട് ചേർന്നിരുന്നാണ് പണി. കുരങ്ങന്റെ പാത്രം കഴുകൽ ചുറ്റും കൂടി നിൽക്കുന്നവർ കൗതുകത്തോടെയാണ് നോക്കി നില്ഡക്കുന്നത്. പാത്രം കഴുകി വെളുപ്പിച്ച കുരങ്ങൻ അവസാനം അത് മണപ്പിച്ച് നോക്കുന്നതാണ് ഏറെ രസകരം. എന്തായാലും ഈ വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരിക്കുകയാണ്. ചിലർ കുരങ്ങന്റെ പ്രവൃത്തിയെ അഭിനന്ദിക്കുമ്പോൾ മറ്റ് ചിലർ മൃഗത്തിനോട് ചെയ്യുന്ന ക്രൂരതയാണെന്നും പറയുന്നുണ്ട്. 

വിഡിയോ കാണാം: