yogi-yadav

ഭഗവാൻ കൃഷ്ണന്‍ എല്ലാ ദിവസവും സ്വപ്നത്തിലെത്താറുണ്ടെന്നും ഈ വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നമ്മൾ സമാജ്‍വാദി പാർട്ടി സർക്കാർ രൂപീകരിക്കുമെന്ന് പറയുമെന്നും അഖിലേഷ് യാദവ്.

ബിജെപി രാജ്യസഭാ എംപി ഹർനാഥ് സിങ്ങിനെ പരിഹസിച്ചുകൊണ്ടാണ് അഖിലേഷിന്റെ പരാമർശം. ഹർനാഥ് സിങ് ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡയ്ക്ക് അയച്ച കത്തിന് മറുപടിയായിട്ടാണ് പരാമർശം. മഥുര സീറ്റിൽ യോഗി ആദിത്യനാഥിനെ നിർത്തണമെന്നും അവിടെ യോഗി നിന്നാൽ വിജയം ഉറപ്പാണെന്ന് ശ്രീകൃഷ്ണൻ തനിക്ക് സ്വപ്നദർശനം നൽകിയതെന്നുമാണ് എംപി കത്തിൽ അവകാശപ്പെടുന്നത്. എന്നാൽ പാർട്ടി എവിടെ മൽസരിക്കാൻ പറഞ്ഞാലും അവിടെ മൽസരിക്കുമെന്നാണ് യോഗിയുടെ അഭിപ്രായം.

മാധ്യമപ്രവർത്തകർ ഹർനാഥ് സിങ്ങിന്റെ കത്തിന്റെ കാര്യം ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു അഖിലേഷിന്റെ പരിഹാസം കലർന്ന പരാമർശം. 'ബാബാ (യോഗി ആദിത്യനാഥ്) പരാജയമാണ്. ആർക്കും അദ്ദേഹത്തെ രക്ഷിക്കാനാകില്ല. എല്ലാ രാത്രികളിലും ഭഗവാൻ കൃഷ്ണൻ എനിക്ക് സ്വപ്നദർശനം നൽകാറുണ്ട്. നമ്മൾ സർക്കാർ രൂപീകരിക്കുമെന്ന് പറയാരുമുണ്ട്'. അഖിലേഷിന്റെ മറുപടി.