chennai-fire

തമിഴ് നാട്ടിലെ  ഏറ്റവും  വലിയ  ആശുപത്രിയായ  ചെന്നൈ  രാജീവ് ഗാന്ധി ആശുപത്രിയിൽ വൻ തീപിടിത്തം. ആശുപത്രിയുടെ സർജിക്കൽ കോംപ്ലെക്സിലെ  സ്റ്റോർ റൂമിലാണ്  തീ പിടിച്ചത്. രക്ഷാപ്രവർത്തനം  പുരോഗമിക്കുന്നു. കെട്ടിടത്തിലുണ്ടായിരുന്ന മുഴുവൻ പേരെയും  രക്ഷപ്പെടുത്തിയതായി തമിഴ് നാട് ആരോഗ്യമന്ത്രി  എം.സുബ്രമണ്യൻ  അറിയിച്ചു. സ്റ്റോറിലെ  ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു.

ബാക്കിയുള്ള സിലിണ്ടറുകൾ  മാറ്റാനുള്ള ശ്രമം  തുടരുകയാണ്. കടുത്ത  പുക കാരണം  അഗ്നി രക്ഷാ  പ്രവർത്തകർക്ക്  അകത്തേക്ക് തുടക്കത്തിൽ  കഴിഞ്ഞില്ല. കൂടുതൽ ഫയര്  എൻജിനുകൾ  സ്ഥലത്ത്  എത്തി തീ നിയന്ത്രണ വിധേയമാക്കാനുളള  ശ്രമങ്ങൾ തുടരുകയാണ്.