varuna-drone

മനുഷ്യവാഹക ശേഷിയുള്ള രാജ്യത്തെ ആദ്യ ഡ്രോണായ വരുണ ഉടൻ നാവിക സേനയ്ക്ക് ലഭ്യമാകും. പൂനെയിലെ സ്റ്റാർട്ടപ്പായ സാഗർ ഡിഫൻസ് എഞ്ചിനീയറിംഗാണ് ഡ്രോൺ വികസിപ്പിച്ചത്. 25-30 കിലോമീറ്റർ റേഞ്ചുള്ള വരുണയ്ക്ക് തുടര്‍ച്ചയായി 30 മിനിറ്റ് പറക്കാൻ കഴിയുമെന്ന് സാഗർ ഡിഫൻസ് സ്ഥാപകൻ നികുഞ്ച് പരാശർ പറഞ്ഞു.

 

സാങ്കേതിക തകരാറുണ്ടായാൽ അതിവേഗം സുരക്ഷിതമായി നിലത്തിറങ്ങാനുള്ള സംവിധാനം ഡ്രോണിലുണ്ട്. അടിയന്തിര ഘട്ടത്തിൽ പാരച്യൂട്ട് ലാൻഡിംഗും സാധ്യമാണ്.എയർ ആംബുലൻസ് ആയും ഉള്‍പ്രദേശങ്ങളിലേക്ക് ചരക്കുകൾ എത്തിക്കാനും ഡ്രോൺ ഉപയോഗിക്കാം.

 

റിമോട്ട് ഉപയോഗിച്ചാണ് ഡ്രോൺ പ്രവർത്തിപ്പിക്കുന്നത്. വരുണയ്ക്ക് നാല് ഓട്ടോപൈലറ്റ് മോഡുകളുണ്ട്. ഇതില്‍ ചിലത് തകരാറിലായാലും മറ്റുള്ളവ ഉപയോഗിച്ച് തുടർച്ചയായി പറക്കാനുള്ള കഴിവ് എടുത്ത് പറയേണ്ട സവിശേഷത.കരയിലെ പരീക്ഷണം വിജയിച്ചുകഴിഞ്ഞു. കടലിന് മുകളിലുള്ള പറക്കല്‍ കൂടി വിജയമായാല്‍ ഇന്‍ഡക്ഷന്‍.

 

India’s first human-carrying drone Varuna to be inducted into the Navy soon